
തിരുവനന്തപുരം: വെളളറടയിൽ അമ്മയെ വീട്ടിനുള്ളിൽ തീകൊളുത്തി കൊന്ന മകൻ മോസസ് ബിബിൻ പീഡന കേസിൽ ജയിൽ ശിക്ഷയനുഭവിച്ചയാളെന്ന് പൊലീസ്. ഇന്ന് രാവിലെയാണ് മകൻ അമ്മയെ തീകൊളുത്തിക്കൊന്നത്. കാറ്റാടി സ്വദേശി നളിനി (60) ആണ് മരിച്ചത്. സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ മകൻ മോസസ് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇളയമകൻ ജയൻ ജേക്കബ് അമ്മക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. അമ്മയുടെ കാൽ മാത്രമാണ് സംഭവ സ്ഥലത്തു നിന്ന് ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങൾ പൂർണമായും കത്തി നശിച്ച നിലയിലായിരുന്നു. പ്രതി മോസസ് സ്ഥിരം കഞ്ചാവ് ഉപയോഗിച്ചു അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇളയമകൻ പറയുന്നു.
കൊല്ലപ്പെട്ട നളിനിയും മകൻ മോസസ് ബിബിനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പലപ്പോഴും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട്. ഇന്നലെ രാത്രിയിലും പണമിടപാടിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് രാവിലെ മോസസ് ബിബിൻ അമ്മയെ കൊന്നത്. നളിനിയുടെ രണ്ട് കാലുകളും സാരി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. കാല് ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും കത്തിക്കരിഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസും നാട്ടുകാരും എത്തുമ്പോഴും സംഭവം നടന്ന മുറിക്കുള്ളിൽ തന്നെയായിരുന്നു പ്രതി. ആദ്യ ആരേയും അകത്തേക്ക് കടക്കാൻ ഇയാൾ അനുവദിച്ചിച്ചില്ല. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാളാണ് മോസസ് എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Last Updated Jan 26, 2024, 1:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]