
കണ്ണൂര്‍> ചരിത്രപ്രാധാന്യമുള്ളവയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്ഗ്രസുകളെന്നും കൃത്യമായ പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസായിരുന്നു 23- ാം പാര്‍ട്ടി കോണ്‍ഗ്രസെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുിരുന്നു അദ്ദേഹം.
രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരായ ശക്തവും സുവ്യക്തവുമായ പ്രഖ്യാപനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഈ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം മറുവശത്ത് നവഉദാരവത്കരണ നയങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു. പൊതുമേഖലയെ നിര്‍വീര്യമാക്കുന്നു സ്വകാര്യവത്കരണത്തിന് പാകമാകുന്ന വിധത്തില്‍ മാറ്റിത്തീര്‍ത്ത് കൊടുക്കുന്നു-യെച്ചൂരി പറഞ്ഞു
കോര്‍പറേറ്റ് ശക്തികളും വര്‍ഗീയ ശക്തികളും തമ്മിലുള്ള അവിശുദ്ധ സഖ്യം രാജ്യത്തിന്റെ എല്ലാ മണ്ഡലങ്ങളേയും നിയന്ത്രിക്കുകയാണ്. ശങ്കിടി മുതലാളിത്തം ശക്തിപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായ അഴിമതി വ്യാപകമാകുന്നു. ഭരണകൂടം ഏകാധിപത്യ പ്രവണതകളുടെ പ്രതിഫലനമായി മാറി. അത് ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുന്നു. പൗരാവകാശത്തെ അടിച്ചമര്‍ത്തുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന ഈ അവസ്ഥയെ 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ് കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു, ഈ വെല്ലുവിളികളെ ഞങ്ങള്‍ നേരിടുക തന്നെ ചെയ്യും- യെച്ചൂരി വ്യക്തമാക്കി. ഫാസിസ്റ്റ് പ്രവണതയുള്ള വര്‍ഗീയ ആധിപത്യത്തെ ചെങ്കൊടി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഭൂമികയ്ക്ക് ഒരു സവിശേഷതയുണ്ട്. ഈ കണ്ണൂരിന്റെ ഭൂമി വിപ്ലവ രക്തസാക്ഷികളുടെ മരിക്കാത്ത മഹത്തായ ചരിത്രത്തിന്റെ ഭൂമിയാണ്. ഇതാണ് കയ്യൂരിന്റെ മണ്ണ്. മഹത്തായ രക്തസാക്ഷികളുടെ ജീവസമര്‍പ്പണത്തിന്റെ ചരിത്രമുള്ള മണ്ണാണ്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ എല്ലാതീരുമാനങ്ങളും ഏകകണ്ഠമായിട്ടായിരുന്നു. ഇനി പാര്‍ട്ടിയുടെ ശക്തിയുടെ പ്രതിഫലനമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]