

‘നിയമ പോരാട്ടം അട്ടിമറിക്കാനാണ് കേസെടുത്തത്’; പുറത്തേക്കിറങ്ങാൻ പേടിയാണെന്ന് വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ പിതാവ്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ നീതിക്ക് വേണ്ടിയുള്ള നിയമപോരാട്ടം അട്ടിമറിക്കുന്നതായി ആരോപണം.
മകള്‍ക്ക് നീതി ലഭിക്കുന്നതിനായുള്ള നിയമ പോരാട്ടങ്ങള്‍ അട്ടിമറിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ആറ് വയസുകാരിയുടെ പിതാവ് പ്രതികരിച്ചു.
കേസില്‍ കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു, പാല്‍രാജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടിയിലായതിന് പിന്നാലെയാണ് പ്രതി പാല്‍രാജ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ മർദിച്ചുവെന്നാണ് പരാതി. പീരുമേട് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
ആറ് വയസുകാരിയുടെ പിതാവ് മനഃപൂർവം ആക്രമിച്ചെന്നും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴാണ് കുത്തേറ്റതെന്നുമാണ് പാല് രാജ് മൊഴി നല്‍കിയത്. എന്നാല്‍ മകള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടം അട്ടിമറിക്കാനാണ് ശ്രമമെന്ന് പിതാവ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]