
2023 സാമ്പത്തിക വർഷത്തിൽ 10,000 യൂണിറ്റുകളുടെ വിൽപ്പന കടന്ന് ഇറ്റാലിയൻ വാഹന ബ്രാൻഡായ ലംബോർഗിനി അതിന്റെ ചരിത്രത്തിൽ ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു . ഇറ്റാലിയൻ കാർ നിർമ്മാതാവ് അതിന്റെ 60-ാം വാർഷികത്തിന്റെ വർഷത്തിലാണ് ഈ കണക്കുകൾ കൈവരിച്ചത്. ഈ കാലയളവിൽ അവർ ഇന്ത്യയിൽ 103 കാറുകൾ വിറ്റു. ഇതിന് പുറമെ മറ്റ് കാറുകളും കമ്പനി മറ്റ് രാജ്യങ്ങളിൽ വിറ്റഴിച്ചിട്ടുണ്ട്. മൊത്തത്തിൽ ലംബോർഗിനി ലോകമെമ്പാടും 10,000-ത്തിലധികം കാറുകൾ വിറ്റു. വർഷാവർഷം 10 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
2023ൽ ലംബോർഗിനി ലോകമെമ്പാടും 10,112 കാറുകൾ വിറ്റഴിച്ചു. അങ്ങനെ വാർഷിക വളർച്ചയിൽ 10 ശതമാനം വർധന രേഖപ്പെടുത്തി. ഉറൂസ് മാത്രം 6,087 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, ഹുറേക്കാൻ ശ്രേണി 3,962 യൂണിറ്റുകൾ വിറ്റു. കൂടാതെ, ബ്രാൻഡ് 51 ലിമിറ്റഡ് വേരിയന്റ് കാറുകളും അവന്റഡോർ ശ്രേണിയുടെ 12 യൂണിറ്റുകളും വിറ്റു.
2023ൽ 3,000 ലംബോർഗിനികളുടെ വിൽപ്പനയാണ് അമേരിക്കൻ വപണിയിൽ രേഖപ്പെടുത്തിയത്. യഥാക്രമം 961, 845 യൂണിറ്റുകളുമായി ജർമ്മനിയും ചൈനയുമാണ് തൊട്ടുപിന്നിൽ. 801 യൂണിറ്റ് വിൽപ്പനയുമായി യുകെയും 660 യൂണിറ്റ് വിൽപ്പനയുമായി ജപ്പാനുമാണ് തൊട്ടുപിന്നിൽ. അതേ സമയം കമ്പനിയുടെ 103 കാറുകൾ ഇന്ത്യയിൽ വിറ്റു.
10,000 കാറുകളുടെ ഡെലിവറി മാർക്ക് കടന്നത് കമ്പനിക്ക് മുഴുവൻ അഭിമാനകരമാണെന്ന് ഇതേക്കുറിച്ച് സംസാരിച്ച ലംബോർഗിനി ചെയർമാനും സിഇഒയുമായ സ്റ്റെഫാൻ വിങ്കൽമാൻ പറഞ്ഞു. ലംബോർഗിനിക്കായി ഈ നാഴികക്കല്ല് കൈവരിക്കുന്നതിൽ പങ്കുവഹിക്കാൻ സാധിച്ചത് ഈ ലക്ഷ്യം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാ ആളുകൾക്കും ഒരു ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രതിബദ്ധത കൊണ്ട് സാധ്യമായ വിജയമാണിണിതെന്നും 2024-ൽ കൂടുതൽ ആവേശകരമായ പുതിയ വെല്ലുവിളികൾ നേരിടാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]