
കോഴിക്കോട്: പണം ചോദിച്ച് ഭാര്യയെയും മകളെയും യുവാവ് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്. ഭാര്യയാണ് തിളച്ച ചായ തന്റെ മുഖത്തേക്ക് ഒഴിച്ചതെന്ന് ആരോപണ വിധേയനായ യുവാവ് വെളിപ്പെടുത്തി. തനിക്കും മകള്‍ക്കും മാതാവിനും പൊള്ളലേറ്റെന്നും സംഭവത്തില്‍ പോലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും യുവാവ് ആവശ്യപ്പെട്ടു.
താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജിയാണ് ഭാര്യ ഫിനിയയുടെ മര്‍ദ്ദന പരാതിക്കെതിരെ രംഗത്തെത്തിയത്. പണം നല്‍കാത്തതിന്റെ പേരില്‍ തന്റെ ചെവി കടിച്ചു മുറിച്ചെന്നും മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചെന്നും കൈ തിരിച്ച് ഒടിച്ചെന്നുമായിരുന്നു ഫിനിയ പരാതിയില്‍ പറഞ്ഞത്.
ബാങ്കില്‍ നിന്നും കടമെടുത്ത് ഭാര്യാ സഹോദരിക്ക് നല്കിയ പണം മടക്കി ചോദിച്ചതിന്റെ പേരിലാണ് തന്റെ മുഖത്ത് തിളച്ച ചായ ഒഴിച്ചതെന്ന് ഷാജി പറഞ്ഞു. സൈക്കിളില്‍ നിന്ന് വീണാണ് മകളുടെ കൈക്ക് പരിക്കേറ്റത്. ബാങ്കില്‍ നിന്ന് എടുത്ത പണം തിരിച്ചടയ്ക്കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുകയാണെന്നും ഷാജി വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]