
ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 246ന് പുറത്താക്കിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ഏകദിന ശൈലില് ബാറ്റ് വീശുന്ന യഷസ്വി ജെയ്സ്വളാണ് (65) ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മയുടെ (24) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (6) ജെയ്സ്വാളിന് കൂട്ടുണ്ട്. നേരത്തെ, മൂന്ന് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, ആര് അശ്വിന് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ജാക്ക് ലീച്ചിനെ അനാവാശ്യമായി ക്രീസ് വിട്ട് കയറിയടിക്കാന്‍ ശ്രമിക്കുമ്പോഴാണ് രോഹിത് മടങ്ങുന്നത്. മൂന്ന് ബൗണ്ടറികള്‍ രോഹിത്തിന്റെ ഇന്നിംഗ്സിലുണ്ടാായിരുന്നു. രോഹിത്തുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങുന്നിന് മുമ്പ് ഒരു ആരാധകന് ഗ്രൗണ്ടിലേക്ക് ഓടിയെത്തി ക്യാപ്റ്റന്റെ കാലില്‍ തൊടുകയായിരുന്നു. രോഹിത് ശാന്തനായി നിന്നുകൊടുക്കുകയും ചെയ്തു. വിരാട് കോലിയുടെ ആരാധകനാണ് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. വീഡിയോ കാണാം…
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടും ഇംഗ്ലണ്ടിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സ്പ്രിത് ബുമ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 70 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്ക്കുന്ന വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെപ്പോലെ പ്ലേയിംഗ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും ഇറങ്ങിയത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് (ം), രവിചന്ദ്രന്‍ അശ്വിന്, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Last Updated Jan 25, 2024, 4:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]