

നാടകീയം നയപ്രഖ്യാപനം: മുഖ്യമന്ത്രി ഗവര്‍ണറെ വരവേറ്റത് പൂച്ചെണ്ട് നല്കി; ചിരിക്കാനോ കൈ കൊടുക്കാനോ നില്‍ക്കാതെ ആരിഫ് മുഹമ്മദ് ഖാനും; തുടക്കം മുതലേ കടുംപിടുത്തം; വായിച്ചത് അവസാന പാരഗ്രാഫ് മാത്രം; രണ്ടു മിനിറ്റില്‍ പ്രസംഗം അവസാനിപ്പിച്ച് മടക്കം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ഈ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കമായി.
തികച്ചും നാടകീയമായിരുന്നു നയപ്രഖ്യാപനം.
പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഗർവർണർ നിമയസഭ വിടുകയായിരുന്നു.
രാവിലെ ഒൻപതുമണിക്ക് സഭയിലെത്തിയ ഗവർണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവർണർ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുഖ്യമന്ത്രി നല്കിയ പൂച്ചെണ്ട് സഹായിക്ക് നല്കി ആരെയും ശ്രദ്ധിക്കാതെ ഗവർണർ സഭയ്ക്കുള്ളിലേക്ക് നടക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]