
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജക്കാര്‍ത്ത – ലോക എട്ടാം നമ്പര്‍ ബാഡ്മിന്റണ്‍ താരം മലയാളി എച്ച്.എസ് പ്രണോയ് ഇന്തോനേഷ്യ ഓപണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. കിഡംബി ശ്രീകാന്തും ആദ്യ റൗണ്ട് കടന്നില്ല. ലോക 19ാം നമ്പര്‍ ലക്ഷ്യ സെന്നും മലയാളി താരം കിരണ്‍ ജോര്‍ജും രണ്ടാം റൗണ്ടിലെത്തി. ലക്ഷ്യ മലേഷ്യ ഓപണില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അതേ എതിരാളിയായ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനോട് പകരം ചോദിച്ചാണ് 24-22, 21-15 ന് ലക്ഷ്യ ജയിച്ചത്.
കിരണ്‍ ജോര്‍ദ് 21-16, 21-19 ന് ഫ്രാന്‍സിന്റെ തോമ ജൂനിയര്‍ പോപ്പോവിനെ തോല്പിച്ചു. പ്രണോയിയെ മുന്‍ ലോക ചാമ്പ്യന്‍ ലോ കീ യോ മൂന്നു ഗെയിമില്‍ തോല്പിച്ചു (18-21, 21-19, 10-21). ശ്രീകാന്ത് പത്താം റാങ്കുകാരന് മലേഷ്യയുടെ ലീ സി ജിയയോട് 21-19, 14-21, 11-21 ന് തോറ്റു.