
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ് – സൗദി ഷെയര്‍ മാര്‍ക്കറ്റിലെ ഏറ്റവും വലിയ ഓഹരി ഉടമകളുടെ പട്ടിക പുറത്ത്. ഇതുപ്രകാരം സൗദി ഷെയര്‍ മാര്‍ക്കറ്റിലെ ഏറ്റവും വലിയ ഓഹരി ഉടമ സുലൈമാന്‍ അല്‍ഹബീബ് ആണ്. അല്‍ഹബീബ് ഗ്രൂപ്പ് ചെയര്‍മാനായ സുലൈമാന്‍ അല്‍ഹബീബിന്റെ ഉടമസ്ഥതയില്‍ 40.827 ബില്യണ്‍ റിയാലിന്റെ ഓഹരികളുണ്ട്. രണ്ടാം സ്ഥാനത്തുള്ള അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ (കിംഗ്ഡം ഹോള്‍ഡിംഗ്) ഉടമസ്ഥതയില്‍ 20.326 ബില്യണ്‍ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള വലീദ് ആലുഇബ്രാഹിമിന്റെ (എം.ബി.സി) ഉടമസ്ഥതയില്‍ 9.564 ബില്യണ്‍ റിയാലിന്റെയും നാലാം സ്ഥാനത്തുള്ള ഹമദ് അല്സ്വഖരിയുടെ (ഫിറ്റ്നെസ് ടൈം) ഉടമസ്ഥതയില്‍ 4.857 ബില്യണ്‍ റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള ഖാലിദ് അല്‍റാജ്ഹിയുടെ (അല്‍ബിലാദ് ബാങ്ക്) ഉടമസ്ഥതയില്‍ 4.59 ബില്യണ്‍ റിയാലിന്റെയും ആറാം സ്ഥാനത്തുള്ള മുഹമ്മദ് അല്സുബൈഇയുടെ (അല്‍മുവാസാത്ത്) ഉടമസ്ഥതയില്‍ 4.249 ബില്യണ്‍ റിയാലിന്റെയും ഏഴാം സ്ഥാനത്തുള്ള നാസിര്‍ അല്സുബൈഇയുടെ (അല്‍മുവാസാത്ത്) ഉടമസ്ഥതയില്‍ 4.249 ബില്യണ്‍ റിയാലിന്റെയും എട്ടാം സ്ഥാനത്തുള്ള സലൈമാന്‍ അല്സുലൈമിന്റെ (അല്‍മുവാസാത്ത്) ഉടമസ്ഥതയില്‍ 4.249 ബില്യണ്‍ റിയാലിന്റെയും ഒമ്പതാം സ്ഥാനത്തുള്ള യൂസുഫ് ജംജൂമിന്റെ (ജംജൂം ഫാര്‍മ) ഉടമസ്ഥതയില്‍ 4.128 ബില്യണ്‍ റിയാലിന്റെയും പത്താം സ്ഥാനത്തുള്ള ഹിക്മത് അല്സഈമിന്റെ (റിയാദ് കേബിള്‍സ്) ഉടമസ്ഥതയില്‍ 3.553 ബില്യണ്‍ റിയാലിന്റെയും ഓഹരികളുണ്ട്.