

First Published Jan 24, 2024, 1:16 PM IST
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി വനിത മദീനയിൽ നിര്യാതയായി. മലപ്പുറം വളവന്നൂർ കരുവാത്തുകുന്ന് സ്വദേശിനി നടുവിൽത്തൊട്ടി ഖദീജയാണ് (54) മരിച്ചത്. ഭർത്താവിനും മകനുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു. ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ച രാത്രി മദീനയിൽ എത്തിയ ഇവർ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്.
മദീന സന്ദർശനം പൂർത്തിയാക്കി നാളെ ഉച്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭർത്താവ്: കുഞ്ഞിക്കമ്മു പാതിക്കൽ. മക്കൾ: ലത്തീഫ്, ഷഫീഖ്, റസീന, ഫമീന, മരുമക്കൾ: ഷറഫുദ്ദീൻ, റാഫി, സബിത ഫാരിഷ, ഹാമിദ ഷെറിൻ. മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഉംറ ഗ്രൂപ്പ് അമീർ ഷറഫുദ്ദീൻ റഹ്മാനി, സാമൂഹിക പ്രവർത്തകരായ ഷഫീഖ്, ബഷീർ വാഴക്കാട് എന്നിവർ രംഗത്തുണ്ട്.
Read Also –
25 വർഷത്തോളം നീണ്ട പ്രവാസ ജീവിതം; ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു
റിയാദ്: മലയാളി ജിദ്ദയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എടക്കരക്ക് സമീപം മരുതക്കടവിൽ സ്വദേശി കോയിപ്പാടൻ അഷ്റഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലമായ ജിദ്ദ കാർ ഹറാജിലുള്ള കാർ ഷോറൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു.
25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. പിതാവ്: പരേതനായ മൊയ്തീൻകുട്ടി, മാതാവ്: റുഖിയ, ഭാര്യ: സഫിയ, മക്കൾ: ഹനാന, ഹിബ, ഹിദ, ഫായിസ് അലി, മരുമകൻ: അബ്ദുൽ മനാസിൽ (റിയാദ്), സഹോദരങ്ങൾ: മാനുക്കോയ (ജിദ്ദ), അബ്ദുറഹ്മാൻ, ശംസുദ്ധീൻ, ശരീഫ്, അബ്ദുസ്സലാം, ആമിന, അസ്മാബി, ഫാത്വിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കി.
Last Updated Jan 24, 2024, 1:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]