
ഒരു ഓസ്ട്രേലിയൻ സ്വിംവെയർ ബ്രാൻഡാണ് മോന ബിക്കിനി. കരീന ഇർബിയുടെ ഉടമസ്ഥതയിലുള്ള ഈ ബ്രാൻഡ് ഇപ്പോൾ വൻവിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. അവരുടെ നീന്തൽ വസ്ത്രത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് ഒരു പുരുഷ മോഡലാണ് എന്നതാണ് വിമർശനങ്ങൾ ഉയരാൻ കാരണമായിത്തീർന്നത്.
മോഡലായ ജേക്ക് യങ്ങാണ് വസ്ത്രത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രാൻഡിന്റെ പേജുകളിൽ ജേക്ക് സ്ത്രീകളുടെ നീന്തൽ വസ്ത്രം ധരിച്ച് പോസ് ചെയ്യുന്ന വീഡിയോ കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായെങ്കിലും വൻ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. ‘ഇത് തികച്ചും തെറ്റായ മാർക്കറ്റിംഗ് തന്ത്രമായിപ്പോയി’ എന്നാണ് വിമർശകർ പ്രധാനമായും പറഞ്ഞത്. സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിക്കേണ്ടത് സ്ത്രീകളാണ് അല്ലാതെ പുരുഷന്മാരല്ല എന്നും വിമർശനമുയർന്നു.
ഇതുപോലെ വ്യത്യസ്തമായ രീതിയിൽ പരസ്യം ചെയ്യുന്നതിന് നേരത്തെയും മോന ബിക്കിനി ബ്രാൻഡ് വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ, ബ്രാൻഡിന്റെ ടാഗ്ലൈൻ തന്നെ ‘എല്ലാത്തരം ശരീരങ്ങൾക്കും വേണ്ടി ഡിസൈൻ ചെയ്ത നീന്തൽ വസ്ത്രം’ എന്നതാണ്. പക്ഷേ, പുതിയ വീഡിയോ വന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഇനി ഇവരുടെ ബ്രാൻഡ് ഉപയോഗിക്കില്ല എന്ന് പറഞ്ഞിരിക്കുന്നത്. ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്, ‘സ്ത്രീകളുടെ എല്ലാ അവസരങ്ങളും എല്ലാ ഇടങ്ങളും പുരുഷന്മാർ കൈക്കലാക്കി, ഇപ്പോഴിതാ സ്ത്രീകളുടെ ഫാഷനും അവർ കൈക്കലാക്കി’ എന്നാണ്.
‘വർഷങ്ങളായി ഈ ബ്രാൻഡാണ് ഉപയോഗിക്കുന്നത്. ഇനി ഈ ബ്രാൻഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല’ എന്ന് കമന്റ് നൽകിയവരും ഉണ്ട്. എന്നാൽ, അതേസമയം തന്നെ ഈ വിമർശകർക്കുള്ള മറുപടിയുമായും ചിലരെത്തി. ‘ഇത് വെറും നീന്തൽ വസ്ത്രമാണ്. അത് ആർക്കും ധരിക്കാം. ഒരു പരസ്യത്തിൽ നിങ്ങളെന്തിനാണ് ഇത്ര രോഷം കൊള്ളുന്നത്’ എന്നാണ് അവർ അഭിപ്രായപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 24, 2024, 1:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]