
തിരുവനന്തപുരം വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറയുന്നു. വീട്ടുടമ ശ്രീദേവി അമ്മ, മരുമകൾ ദീപ,ഹോം നഴ്സായ സിന്ധു എന്നിവർ ആശുപത്രിയിൽ. സംഭവം നടന്നത് ചൊവ്വാഴ്ച രാത്രിയിലാണ്. പിന്നിൽ അഞ്ചംഗ സംഘം എന്നും പൊലീസ് വ്യക്തമാക്കി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ മൂന്ന് പേരും ബോധരഹിതരയരുന്നു. നാട്ടുകാർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി ഒരാളെ പിടികൂടി. സ്വർണ്ണവും പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]