

എയര്‍പോഡ് മോഷണം പോയെന്ന പാലാ നഗരസഭ ഭരണപക്ഷ കൗണ്‍സിലറുടെ ആരോപണം: പുകമറ നീക്കി സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചെയര്മാന് കത്ത് നല്കി
പാലാ: എയർപോഡ് മോഷണം പോയെന്ന പാലാ നഗരസഭാ ഭരണപക്ഷ കൗണ്‍സിലർ ജോസ് ചീരാംകുഴിയുടെ ആരോപണത്തിൻമേലുള്ള പുകമറ നീക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലർമാർ ഇന്നലെ ചേർന്ന കൗണ്‍സില്‍ യോഗത്തില്‍ ആക്ടിംഗ് ചെയർമാൻ സാവിയോ കാവുകാട്ടിന് കത്ത് നല്കി.
ജനുവരി 18ന് ചേർന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിനിടയിലാണ് ജോസ് ചീരാംകുഴി തന്റെ എയർപോഡ് ഒരു കൗണ്‍സിലർ മോഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഉയർത്തിയത്.
മോഷ്ടിച്ച ആളെ കുറിച്ചുള്ള വിശദാംശങ്ങളും നഷ്ടപ്പെട്ട ഉപകരണത്തിന്റെ ലൊക്കേഷൻ വിവരങ്ങളും തന്റെ പക്കല്‍ ഉണ്ടെന്നും ജോസ് ചീരാംകുഴി പറഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ പൊതുജനമദ്ധ്യത്തില്‍ യു.ഡി.എഫ് കൗണ്‍സിലർമാരായ തങ്ങളും സംശയത്തിന്റെ നിഴലിലാണ്. പ്രതിപക്ഷ നിരയിലെ യു.ഡി.എഫ് കൗണ്‍സിലർമാരാരും ഇത്തരം ഒരു മോഷണം നടത്തിയിട്ടില്ലെന്ന് ഉത്തമ ബോധ്യം ഉണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പുകമറ അടിയന്തരമായി നീക്കി സത്യാവസ്ഥ വെളിപ്പെടുത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നഗരസഭ കൗണ്‍സിലിലെ ഒരു അംഗത്തിനെതിരെ മോഷണം പോലെ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടുകൂടി വിഷയം കൈകാര്യം ചെയ്യേണ്ടതാണെന്നും പാലാ നഗരസഭ കൗണ്‍സിലിലെ തെറ്റ് ചെയ്യാത്ത യു.ഡി.എഫ് അംഗങ്ങളെയും സംശയത്തില്‍ നിർത്തുന്ന ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി വ്യക്തമാക്കി.
പ്രതിപക്ഷത്തെ വി.സി. പ്രിൻസ്, ആനി ബിജോയി, ജോസ് എടേട്ട്, ലിസിക്കുട്ടി മാത്യു, സിജി ടോണി, ലിജി ബിജു എന്നിവർ ഒപ്പിട്ട കത്താണ് പ്രൊഫ. സതീശ് ചൊള്ളാനി ആക്ടിംഗ് ചെയർമാൻ സാവിയോ കാവുകാട്ടിന് കൈമാറിയത്. പ്രതിപക്ഷത്തെ ജിമ്മി ജോസഫും മായാ രാഹുലും കത്തില്‍ ഒപ്പിട്ടിട്ടില്ല. താൻ സ്ഥലത്തില്ലെന്ന് മായാ രാഹുല്‍ പ്രതികരിച്ചു.
ഇതേസമയം തന്റെ മോഷണം പോയ എയർപോഡ് തിരികെ ലഭിക്കുന്നത് സംബന്ധിച്ച ഒരു സൂചനയും കിട്ടിയിട്ടില്ലെന്ന് ഭരണപക്ഷ കൗണ്‍സിലർ ജോസ് ചീരാംകുഴി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]