

ഇ.ഡിയെ വെട്ടിച്ച് രക്ഷപ്പെട്ട് ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ ; വീട്ടിൽ റെയ്ഡ് ; സംസ്ഥാന വ്യാപകമായി നിർദേശം നല്കാൻ പോലീസിനോട് ആവശ്യപ്പെട്ട് ഇ.ഡി ; നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് പരിശോധന
സ്വന്തം ലേഖകൻ
തൃശ്ശൂർ/കൊച്ചി: ‘ഹൈറിച്ച്’ ഓണ്‍ലൈൻ ഷോപ്പി ഉടമകള്‍ രക്ഷപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). തൃശ്ശൂരില്‍ ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ ഇ.ഡി.
റെയ്ഡിന് തൊട്ടുമുൻപാണ് കമ്പനി എം.ഡി. കെ.ഡി.പ്രതാപൻ, ഭാര്യയും കമ്ബനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപൻ, ഡ്രൈവർ സരണ്‍ എന്നിവർ ജീപ്പില്‍ കടന്നുകളഞ്ഞത്. ഇവർക്കായി സംസ്ഥാന വ്യാപകമായി നിർദേശം നല്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ പോലീസിനോട് ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പില്‍ കമ്പനിയുടമ പ്രതാപന്റെ വീട്ടില്‍ ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുകയാണ്. ഇ.ഡി. ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് പ്രതാപനും ഭാര്യയും ഇവിടെനിന്ന് വാഹനത്തില്‍ കടന്നുകളഞ്ഞതെന്നാണ് വിവരം. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പോലീസ് റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈൻ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിൻ തട്ടിപ്പാണെന്നാണ് തൃശ്ശൂർ കോടതിയില്‍ പോലീസ് നല്കിയ റിപ്പോർട്ടില്‍ പരാമർശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്ബനിക്കുണ്ടെന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.
‘ഹൈറിച്ച്’ ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പില്‍ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാൻ ബഡ്സ് ആക്ട് കോംപിറ്റന്റ് അതോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും നിർദേശം നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]