
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ – പതിമൂന്നു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന സിറിയയിലെ സൗദി എംബസി അടുത്ത മാസം രണ്ടാം പകുതിയിൽ തുറക്കുമെന്ന് റിപ്പോർട്ട്. സിറിയയിലെ സൗദി എംബസിയും കോൺസുലേറ്റും വീണ്ടും തുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വിശകലനം ചെയ്യാൻ സൗദി സംഘം അടുത്തിടെ സിറിയ സന്ദർശിച്ചിരുന്നു. വീണ്ടും തുറക്കുന്നതിനു മുന്നോടിയായി എംബസി, കോൺസുലേറ്റ് കെട്ടിടങ്ങൾ സൗദി സാങ്കേതിക വിദഗ്ധർ സസൂക്ഷ്മം പരിശോധിക്കുമെന്നാണ് കരുതുന്നത്.
2022 ഡിസംബർ ആറിന് ഡോ. മുഹമ്മദ് അയ്മൻ സൂസാനെ സൗദിയിലെ സിറിയൻ അംബാസഡറായി നിയമിച്ചിരുന്നു. ഡിസംബർ 24 ന് പ്രോട്ടോകോൾ കാര്യങ്ങൾക്കുള്ള സൗദി വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ് ുൽമജീദ് അൽസമാരി സിറിയൻ അംബാസഡറിൽ നിന്ന് അധികാരപത്രത്തിന്റെ കോപ്പി സ്വീകരിക്കുകയും ചെയ്തിരുന്നു.