
ഗോഖലെ :നാല് മാസം പ്രായമുള്ള വളർത്തുപൂച്ചയെ തല്ലിക്കൊന്ന അയൽവാസിക്കെതിരെ പൊലീസ് കേസ്. പൂനെയിലെ ഗോഖലെ നഗറിലാണ് സംഭവം. ഗോഖലെ നഗറിൽ താമസിക്കുന്ന ശിൽപ നീലകാന്ത് ഷിർക്കിനെതിരെയാണ് കേസെടുത്തത്. പ്രശാന്ത് ദത്താത്രയ ഗാഥെയുടെ നാല് മാസം പ്രായമുള്ള വളർത്തുപൂച്ചയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പരാതിയിലാണ് അയൽവാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഏപ്രിൽ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മൃഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പരാതിക്കാരന്റെ ഭാര്യ വീടിന്റെ വാതിൽ തുറന്നിട്ടിരുന്ന സമയം പുറത്തേക്കിറങ്ങിയ വളർത്തുപൂച്ച അയൽവാസിയുടെ വീട്ടിലേക്ക് കയറിയിരുന്നു. ഇതിനുശേഷം പൂച്ചയെ കണ്ടെത്തിയത് ചത്ത നിലയിലായിരുന്നു. തുടർന്ന് പ്രശാന്ത് ദത്താത്രയ ഗാഥെ പൂച്ചയെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിൽ ഭാരമുള്ള ആയുധം കൊണ്ടേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെയാണ് സംഭവത്തിന് പിന്നിൽ അയൽവാസിയായ ശിൽപയാണെന്ന് ആരോപിച്ച് പൂച്ചയുടെ ഉടമ രംഗത്തെത്തിയത്.
The post പൂച്ചയുടെ പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് പുറത്ത്; അയൽവാസിക്കെതിരെ പൊലീസ് കേസ് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]