
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന പശ്ചാത്തലത്തിൽ അംബേദ്കറുടെ പ്രസംഗം പങ്കുവച്ച് നടൻ ഷെയ്ൻ നിഗം. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായകന് ആഷിക് അബു എന്നിവർ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് ഷെയ്ൻ അംബേദ്കറുടെ പ്രസംഗം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കുശേഷം നടന്ന ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ഷെയ്ൻ പോസ്റ്റ് ചെയ്തത്. ഒരു പത്രത്തിൽ വന്നതാണ് ഈ ഭാഗം. ‘നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം’ എന്നാണ് പ്രസംഗശകലത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്.
ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയപാ ർടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയവിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോകുന്നു. അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്ര ത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ? എന്നാൽ, ഒരു കാര്യം ഞാൻ വ്യക്തതയോടെ പറയാം. നമ്മുടെ രാഷ്ട്രീയപാർടികൾ രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം. എന്നാണ് ഷെയ്ൻ പങ്കുവെച്ച അംബേദ്കറുടെ പ്രസംഗത്തിലെ ഭാഗം.
‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണ് നേരത്തേ പാര്‍വതി പോസ്റ്റ് പങ്കുവച്ചത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന് ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]