
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി അക്രഡിറ്റഡ് ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്മാന് സിവില്‍ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18-35 വയസ്സ്. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജനുവരി 25 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക: 0477 2280525
അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം
ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള ചെട്ടികുളങ്ങര പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തലസ്ഥിതിയിലേക്ക് നിയമനത്തിനുള്ള അഭിമുഖം ജനുവരി 25 രാവിലെ 10 മണിക്ക് ചെട്ടികുളങ്ങര പഞ്ചായത്തില്‍ നടക്കും. വിവരങ്ങള്‍ക്ക്: 0471 2342046
അങ്കണവാടികളില്‍ അപേക്ഷ ക്ഷണിച്ചു
അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ ഫോം പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ നിന്നോ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭിക്കും.അപേക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04869-233281
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]