
കൊച്ചി: കരുവന്നൂർ കേസിലെ ഇഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി. കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ല. സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടമാകുന്നത്. സംഘങ്ങളിൽ അവർക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഇതാണ് സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
Last Updated Jan 22, 2024, 5:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]