
മഹാരാജാസ് കോളേജിലെ സംഘര്‍ഷം; വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ഇന്ന്; ക്യാമ്പസ് വീണ്ടും തുറക്കുമ്പോള്‍ കാത്തിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍
കൊച്ചി: സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് തുറക്കുന്നതിനു മുന്നോടിയായി വിവിധ വിദ്യാർത്ഥി സംഘടനകള്‍ ഇന്ന് യോഗം ചേരും.
രാവിലെ പത്തരക്കാണ് വിദ്യാർത്ഥി സംഘടന നേതാക്കള്‍ മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. അടച്ചിട്ട കോളേജ് വൈകാതെ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനാമായെങ്കിലും തുടർച്ചയായുണ്ടാകുന്ന സംഘർഷങ്ങള്‍ കണക്കിലെടുത്ത് കാമ്ബസിനുള്ളില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുമെന്ന് പിടിഎ അറിയിച്ചു.
വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്.
സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ്.ആനന്ദ്, കെഎസ്യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയർ അറസ്റ്റില്‍ ആയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]