
യുപിയിൽ അഞ്ച് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ച വാർത്ത നാം അറിഞ്ഞതാണ്. അഞ്ച് വയസ്സുകാരി മൊബെെലിൽ കാർട്ടൂൺ കണ്ട് കൊണ്ടിരുന്നപ്പോൾ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. അംറോഹ, ബിജ്നോർ ജില്ലകളിലായി ഇതിന് മുമ്പും കുട്ടികളും യുവാക്കളും സമാനമായ രീതിയിൽ ഹൃദയാഘാതം മൂലം മരിച്ചിട്ടുള്ളതായി ഡോക്ടർമാർ പറഞ്ഞു.
കുട്ടികളിലെ ഹൃദയാഘാതം: കാരണങ്ങൾ…
ഇന്ന് കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി കണ്ടുവരുന്നുണ്ട്. കൊഗ്നീഷ്യൽ ഹാർട്ട് ഡിഫക്ട്സ് (Congenital heart defects (CHDs) ഉള്ള കുട്ടികളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ പറയുന്നു. ഇത്തരം അവസ്ഥകളിൽ കുട്ടികൾ ജനിക്കുമ്പോൾ തന്നെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ട്. ഇത്തരം ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രക്തത്തിന്റെ ഒഴുക്ക് കുറയാനും ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
കുട്ടികളിൽ ഹൃദയാഘാതം താരതമ്യേന അപൂർവമാണ്. എന്നാൽ ചില കുട്ടികളിൽ സാധ്യത കൂടുതലാണ്. അവയിൽ പ്രധാനം ജനനസമയത്ത് ഉണ്ടാകുന്ന അപായ ഹൃദയ വൈകല്യങ്ങളാണ്. ഇത് സാധാരണ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള അപകടസാധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
കാവസാക്കി രോഗം (Kawasaki’s disease), മയോകാർഡിറ്റിസ്, ആർറിഥ്മിയ തുടങ്ങിയ മെഡിക്കൽ അവസ്ഥകൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ചില കുട്ടികൾക്ക് നേരത്തെ കണ്ടെത്താത്ത എന്തെങ്കിലും ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരിക്കും. ഇതും ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്ന കാര്യമാണ്.
കുട്ടികളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ…
നെഞ്ചിലെ അസ്വസ്ഥത
ശ്വാസതടസ്സം,
അകാരണമായ ക്ഷീണം
തലകറക്കം
കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറിനടുത്തേക്ക് എത്തിക്കുക. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് കുട്ടികളിൽ ഹൃദയാഘാതം തടയുന്നതിന് വളരെയധികം സഹായിക്കും. പച്ചക്കറികൾ, പഴങ്ങൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]