

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍; സാമൂഹികാഘാത പഠനം പൂർത്തിയായി
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തില്‍.
സാമൂഹികാഘാത പഠനം പൂർത്തിയായതായി അറിയിച്ചു. വിദഗ്ധരുടെ അഭിപ്രായങ്ങളും ലഭിച്ചു.
ഭൂമി ഏറ്റെടുക്കാനുള്ള II (1) വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 45 ദിവസത്തിനുള്ളില്‍ ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്കെടുപ്പും വില നിർണ്ണയവും പൂർത്തിയാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിമാനത്താവളത്തിനായി 165 ഏക്കർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. 300 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കണമെന്നായിരുന്നു സർക്കാർ വിജ്ഞാപനമെങ്കിലും അതിർത്തിനിർണയം പൂർത്തിയായപ്പോള്‍ 165 ഏക്കറായി.
ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണവും നൂറില്‍ താഴെയായി. മണിമല വില്ലേജില്‍ 23 ഏക്കർ സ്വകാര്യഭൂമിയും എരുമേലി തെക്ക് വില്ലേജില്‍പെട്ട 142 ഏക്കർ സ്ഥലവുമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതോടൊപ്പം ചെറുവള്ളി എസ്റ്റേറ്റിലെ 2026 ഏക്കർ പൂർണമായും ഏറ്റെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]