

മകനെ മർദ്ദിച്ചതിനെതിരെ പോലീസിൽ പരാതി കൊടുത്തതിലുള്ള വിരോധം ; വയോധികയെ ആക്രമിച്ച കേസിൽ കുറിച്ചി സ്വദേശിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ചിങ്ങവനം: വയോധികയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കോളനിയിൽ നിതീഷ് ഭവൻ വീട്ടിൽ നിധിൻ ചന്ദ്രൻ (29) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി സമീപവാസിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിക്കുകയായിരുന്നു. നിധിൻ വയോധികയുടെ മകനെ മർദ്ദിച്ചതിനെതിരെ വയോധിക പോലീസിൽ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ രാത്രിയിൽ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ മർദ്ദിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൂടാതെ വീട്ടിനുള്ളിലെ പാത്രങ്ങൾ നശിപ്പിക്കുകയും, വസ്ത്രങ്ങളും മറ്റും കത്തിച്ച് ഭീകരാ ന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ,എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ മനോജ്, സി.പി.ഓ മാരായ രാജേഷ്, ബിനു, വിനയചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ചിങ്ങവനം സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]