

കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മുൻ വൈരാഗ്യം ; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തീക്കോയി ഞണ്ട് കല്ല് ആറ്റിങ്കൽ പ്ലാവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ അനൂപ് കെ.ആർ (39) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ ഇളയ സഹോദരനായ റ്റിനൂപ് എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അനൂപിന് തന്റെ സഹോദരനോട് കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.
തുടർന്ന് കഴിഞ്ഞദിവസം ഇവർ തമ്മിൽ വീട്ടിൽ വച്ച് വീണ്ടും വാക്കുതർക്കം ഉണ്ടാവുകയും അനൂപ് തന്റെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് സഹോദരനെ പലതവണ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ റ്റിനൂപിന് മാരകമായി പരിക്കേൽക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി,ഇക്ബാൽ പി.എ, ബിജു എം.ജി, അജ്മൽ ഖാൻ, എ.എസ്.ഐ മാരായ മണി, ഹരീഷ് മോൻ, സി.പി.ഓ മാരായ അനീഷ് കെ.സി, ബിനു എം.വി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]