ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കുക എന്നത് ഒട്ടും ചില്ലറക്കാര്യമല്ല. കഠിനാധ്വാനത്തിലൂടയാണ് പലരും ഈ നേട്ടത്തിലേക്ക് എത്തുന്നത്. എന്നാൽ ബ്രസീലിൽ നിന്നുള്ള റഫേൽ സൂനോ ബ്രിതി എന്ന 35കാരനായ യുവാവ് ഈ നേട്ടം സ്വന്തമാക്കിയത് അങ്ങേയറ്റം അപകടകരമായ രീതിയിലാണ്. ഗിന്നസ് ബുക്കിൽ ഇടം നേടാൻ മേഘക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നുള്ള റഫേലിന്റെ അഭ്യാസം കണ്ട് അമ്പരക്കുകയാണ് കാണികൾ.
ആകാശത്ത് ഉയർന്നു നിൽക്കുന്ന രണ്ട് പാരച്യൂട്ടുകൾക്കിടയിൽ ചരട് ഘടിപ്പിച്ച് അതിലൂടെ നടക്കുകയാണ് റഫേൽ ചെയ്യുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ഇത് കാണാൻ സാധിക്കൂ. 1901 മീറ്റർ അതായത് 6326 അടി ഉയരത്തിലൂടെയാണ് റഫേൽ നടക്കുന്നത് എന്നറിയുമ്പോൾ അതിലെ അപകട സാധ്യതയെ കുറിച്ച് നമുക്ക് കൂടുതൽ ബോധ്യമാകുന്നത്.
താഴെ മേഘക്കൂട്ടങ്ങൾ മാത്രമാണ് കാണാനാകുന്നത്. അങ്ങേയറ്റം ഏകാഗ്രത ഇല്ലാതെ ഒരാൾക്കും ഇത് ചെയ്യാനാകില്ല. മൂന്ന് ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
The post 6000 അടി ഉയരത്തിൽ മേഘക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് റഫേൽ; ഒടുവിൽ ഗിന്നസ് റെക്കോർഡിലേക്ക് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]