കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിതൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് പേര് പിടിയിലായിട്ടുണ്ട്. പാലക്കാട് സ്വദേശി റഹ്ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്. ഇരുവരും സൗദി അറേബ്യയില്‍ നിന്നാണ് എത്തിയത്. നാല് ക്യാപ്സ്യൂളുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. റഹ്ലത്തില് നിന്ന് 991 ഗ്രാമും രഞ്ജിത്തില്‍ നിന്ന് 1,019 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]