
പ്രഖ്യാപന നാൾ മുതൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 43. സൂററൈ പോട്ര് എന്ന ചിത്രത്തിനുശേഷം സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനംചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തേക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
വൻതാരനിരതന്നെയുള്ള ചിത്രത്തിലെ വില്ലൻവേഷത്തേക്കുറിച്ചാണ് പുതിയ വിവരം. മികച്ച വേഷങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വിജയ് വർമയാവും സൂര്യ 43യിലെ വില്ലൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിജയ് വർമ അഭിനയിക്കുന്ന ആദ്യ തമിഴ്ചിത്രമാവും ഇതെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുമ്പ് നാനി നായകനായ മിഡിൽ ക്ലാസ് അബ്ബായി എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് വർമ വില്ലനായെത്തിയിരുന്നു. സൂര്യക്ക് പുറമേ ദുൽഖർ സൽമാൻ, അജയ് ദേവ്ഗൺ, നസ്രിയ നസീം, അദിതി ഷങ്കർ എന്നിവരാണ് സൂര്യ 43-യിലെ മറ്റുപ്രധാനവേഷങ്ങളിൽ. സംഗീത സംവിധായകൻ ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിന് ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ, കർപൂര സുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ നേരത്തേ പുറത്തിറങ്ങിയിരുന്നു. ഈ വർഷം നവംബറിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 2025-ലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]