
ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ പ്രതി അറസ്റ്റിൽ എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണനെ പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും, സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് കേസ്. അപകീർത്തിപ്പെടുത്തലിന് എതിരെയുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ( cyber attack against sooraj santhosh culprit aressted )
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ.എസ് ചിത്രയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് ഗായികയെ വിമർശിച്ച് രംഗത്ത് വന്നത്. ഗായകൻ സൂരജ് സന്തോഷും വിമർശനവുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് സൂരജ് സന്തോഷിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടന്നത്.
ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ നൽകുന്ന പിന്തുണയാണ് തന്റെ ധൈര്യവും പ്രതീക്ഷയുമെന്ന് സൂരജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. താൻ തളരില്ല, തളർത്താൻ പറ്റുകയില്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
Story Highlights: cyber attack against sooraj santhosh culprit aressted
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]