
വയനാട് മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ കരടിയെ കണ്ടതായി നാട്ടുകാർ. ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിൽ കരടിയെ കണ്ടു. ( bear spotted at wayanad mananthavady valliyurkaavu )
വള്ളിയൂർക്കാവ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. വനമേഖലയിലല്ല കരടിയെ കണ്ടിരിക്കുന്നത്. വള്ളിയൂർക്കാവ് ജനവാസ മേഖലയാണ്. വയലുകളാണ് പ്രദേശത്ത് കൂടിതലും.
നാട്ടുകാരും വനപാലകരും പരിശോധന നടത്തുകയാണ്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശവാസികളെല്ലാം ആശങ്കയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്.
Story Highlights: bear spotted at wayanad mananthavady valliyurkaavu
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]