
കൂത്താട്ടുകുളം > മൂന്നുപേർ ചേർന്നെടുത്ത ടിക്കറ്റിന് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. ദേവമാതാ ജങ്ഷനുസമീപം പ്രവർത്തിക്കുന്ന സൗഭാഗ്യ ലക്കി സെന്റർ ഉടമ പാലക്കുഴ കോഴിപ്പിള്ളി പാലപ്പത്തടത്തിൽ സാബു, തൊട്ടടുത്ത് ബൈക്ക് റിപ്പയറിങ് കട നടത്തുന്ന മംഗലത്തുതാഴം ചൊള്ളാലിൽ ജോബി, മാക് ലൂപ് ഓയിൽ സ്ഥാപനത്തിലെ ജീവനക്കാരൻ ദേവമാത അംബേദ്കർ കോളനി കുന്നുമ്മേൽ സിജു എബ്രഹാം എന്നിവർ ചേർന്നാണ് ലോട്ടറി എടുത്തത്.
ഒന്നാംസമ്മാനമായ 80 ലക്ഷംരൂപ മൂവരും ചേർന്ന് പങ്കിടും. സാബുവിന്റെ ലോട്ടറിക്കടയിൽ മിച്ചംവന്ന മൂന്ന് ടിക്കറ്റുകൾ മൂവരുംചേർന്ന് എടുക്കുകയായിരുന്നു. കെ ജി 544 എന്ന സീരീസിലുള്ള 755608 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]