

First Published Jan 21, 2024, 6:05 PM IST
പല കാര്യങ്ങളാല്‍ 2024ലെ സവിശേഷമായ ദിവസമാണ് ജനുവരി 22. പൗഷ മാസത്തിലെ ശുക്ലപക്ഷത്തില്‍ ദ്വാദശി ദിനത്തില്‍ മൃഗശിര നക്ഷത്രത്തിലാണ് ജനുവരി 22 വരുന്നത്. ഇതുകൂടാതെ സൂര്യോദയം മുതൽ ദിവസം മുഴുവൻ സർവാർത്ഥ സിദ്ധി യോഗയും അമൃത് സിദ്ധി യോഗവും ഉണ്ടായിരിക്കും. ദിവസത്തിനൊടുവില്‍ രവിയോഗവും സംഭവിക്കും. 41 വർഷത്തിനു ശേഷം ഈ ദിവസം ഹരി വിഷ്ണു മുഹൂർത്തവും സംഭവിക്കുന്നു. അഭിജിത് മുഹൂർത്തത്തിലാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുക. ഈ ദിവസം ചന്ദ്രൻ അതിന്റെ ഉയർന്ന രാശിയായ ഇടവ രാശിയില്‍ ആയിരിക്കും. ജനുവരി 22 വിവിധ രാശിക്കാര്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം…
മേടം രാശിയില്‍ ജനിച്ചവര്‍…
ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വിജയം കൈവരിക്കാൻ നിരവധി അവസരങ്ങൾ വന്നുചേരും. പാർട്ണർഷിപ്പിൽ ബിസിനസ് ചെയ്യുന്ന ഏരീസ് രാശിക്കാർക്ക് ഈ ദിവസം ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇടവം രാശി
വിജയവും സാമ്പത്തിക നേട്ടവും കൈവരും. കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. അത് ജോലിയിൽ വിജയത്തിനും ബിസിനസ്സിൽ നല്ല ലാഭത്തിനും ഇടയാക്കും. ടോറസ് രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകും.
മിഥുനം രാശി
ഈ രാശിക്കാരുടെ ഉള്ളിൽ ആത്മീയ ചിന്ത കൂടും. ഇതുകൊണ്ടുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകും. ജോലിസ്ഥലത്തും ഭാഗ്യ കടാക്ഷമുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്.
കർക്കിടക രാശി
ദാമ്പത്യ ജീവിതം ശുഭകരമായിരിക്കും. നിങ്ങൾ ജോലിയുള്ള ആളാണെങ്കില്‍ പോസിറ്റീവായ മാറ്റങ്ങള്‍ പ്രകടമാകും. പങ്കാളിത്ത ബിസിനസ്സിൽ ലാഭം ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം ആകർഷകമാകും.
ചിങ്ങം രാശി
കുട്ടികളിൽ നിന്ന് നല്ല കാര്യങ്ങള്‍ കേള്‍ക്കാനിടയാകും. കുടുംബ ജീവിതം മികച്ചതാവും. ബന്ധങ്ങളുടെ ദൃഢത കൂടും. പുതിയ ആളുകളുമായി സൌഹൃദമുണ്ടാകും. ജോലിയിലോ ബിസിനസ്സിലോ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
കന്നി രാശി
ഈ ദിവസം വാഹനമോ വീടോ വാങ്ങാൻ നല്ലതാണ്. ആരോഗ്യം മെച്ചപ്പെടും. ഈ രാശിക്കാർക്ക് സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ദീർഘദൂര യാത്രകൾക്ക് സാധ്യതയുണ്ട്. മതപരമായ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.
തുലാം രാശി
ഈ ദിവസം ജീവിതത്തിൽ സന്തോഷമുണ്ടാകും. തൊഴിലിലും ജോലിസ്ഥലത്തും നല്ല മാറ്റങ്ങൾ ദൃശ്യമാകും. ഇത് ഭാഗ്യത്തിന്റെ ദിനമാണ്. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.
വൃശ്ചികം രാശി
ഈ രാശിക്കാർക്ക് ഈ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിങ്ങൾ ജോലിക്കാരനാണെങ്കില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരം ആളുകളില്‍ മതിപ്പുളവാക്കും. പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും.
ധനു രാശി
ദാമ്പത്യ ജീവിതം മെച്ചപ്പെടും. പങ്കാളിത്ത ബിസിനസ്സിൽ ലാഭം ഉണ്ടാകും. പാതിയില്‍ നിർത്തിയ വീട്ടുജോലികൾ പൂർത്തിയാക്കും. യുവാക്കള്‍ക്കും വിദ്യാർത്ഥികൾക്കും ഇന്ന് ശുഭകരമായ ദിവസമായിരിക്കും. ഈ സമയം നല്ലരീതിയില്‍ വിനിയോഗിക്കുന്നതിലൂടെ വിജയം കൈവരും.
മകരം രാശി
ഗ്രഹങ്ങളുടെ അനുകൂല സ്വാധീനം മൂലം വ്യവസായികൾക്ക് ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങൾ ക്രമേണ ഇല്ലാതാകും. കുടുംബാന്തരീക്ഷം വളരെ സന്തോഷകരമായിരിക്കും.
കുംഭം രാശി
ഈ ദിവസം ദാനം ചെയ്യുന്നത് ഗുണം ചെയ്യും. ഈ സമയം വ്യവസായികൾക്ക് വളരെ നല്ലതാണ്. പണം വരും. കടങ്ങൾ ഇല്ലാതാവും. നിക്ഷേപത്തിനും ഈ ദിവസം അനുകൂലമായി കണക്കാക്കപ്പെടുന്നു.
മീനം രാശി
ജോലിയിൽ ഭാഗ്യത്തിന്റെ ആനുകൂല്യമുണ്ടാവും. ജോലിയിൽ നല്ല വിജയ സാധ്യതയുണ്ട്. ഈ രാശിക്കാരുടെ ആഗ്രഹങ്ങള്‍ സഫലമാകും. ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിക്കും. തൊഴിൽപരമായ പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും നല്ല സാധ്യതയുണ്ട്.
Last Updated Jan 21, 2024, 6:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]