
ന്യൂഡല്‍ഹി: പഞ്ചാബില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും നീക്ക്ി ഹൈക്കമാന്‍ഡ്. ഗിദ്ദേര്ബഹയില് നിന്നുള്ള അമരീന്ദര്‍ സിംഗ് ബ്രാര്‍ ആണ് പുതിയ അധ്യക്ഷന്‍. പഞ്ചാബിന് പുതിയ വര്‍ക്കിംഗ് പ്രസിഡന്റിനെയും ഹൈക്കമാന്‍ഡ് നിയമിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭരത് ഭൂഷണ് അശു ആണ് വര്‍ക്കിംഗ് പ്രസിഡന്റ്.
പഞ്ചാബ് നിയമസഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പ്രതാപ് സിംഗ് ബജ്വയെയും ഡെപ്യൂട്ടി ലീഡറായി ഡോ. രാജ്കുമാറിനെയും നിയമിച്ചു. നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷവും വിവാദ പ്രസ്താവനകളുമായി കളം നിറഞ്ഞ സിദ്ദുവിനെ എല്ലാ പദവികളില്‍ നിന്നും അകറ്റിനിര്‍ത്തിയിരിക്കുകയാണ് ദേശീയ നേതൃത്വം.
മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ മാറ്റി ആ സ്ഥാനം പിടിച്ചെടുത്ത സിദ്ദുവിന് പക്ഷേ ദേശീയനേതൃത്വത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനായില്ല. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പ്രസിഡന്റ് പദവിയില്‍ നിന്നും രാജിവയ്ക്കുന്നതായി അറിയിച്ച സിദ്ദു, പിന്നീട് ആ സ്ഥാനം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ വിവാദങ്ങളുടെ കളിത്തോഴനെ താക്കോല്സ്ഥാനത്തിരുത്താന് ദേശീയനേതൃത്വം തയ്യാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]