

കുളത്തില്‍വീണ് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം; കുളത്തില്‍ കാല് കഴുകാനായി ഇറങ്ങിയപ്പോഴാണ് അപകടം
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ പഴുന്നന സ്വദേശി അഷ്കറിന്റെ മക്കളായ ഹസ്നത്ത് (13), മഷിദ (9) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.
ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് കുട്ടികള്‍ പന്തല്ലൂരിലെത്തിയത്. വയലിന് മധ്യത്തിലായുള്ള കുളത്തില്‍ കാല് കഴുകാനായി ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇവരെ കരയ്ക്കുകയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]