
എ കെ ജി നഗർ> ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയർന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലെയുള്ളവർക്ക് ഇക്കാര്യത്തിൽ നേതൃത്വം വഹിക്കാനാകും. മുന്നേറ്റങ്ങൾക്ക് ഇത്തരം സമ്മേളനങ്ങൾ തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തിൽ വന്നതോടെയാണ് ഭരണഘടനയും ഫെഡറലിസവും മതനിരപേക്ഷതയും അപകടത്തിലായത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെട്ടു. 356–-ാംവകുപ്പ് ദുരുപയോഗിക്കുന്നത് വ്യാപകമാകുന്ന രാജ്യമായി ഇന്ത്യ മാറി. തെരഞ്ഞെടുത്ത സർക്കാരിനെ ആദ്യം പിരിച്ചുവിട്ടത് കേരളത്തിലാണ്. 1976ലും ’91ലും തമിഴ്നാട്ടിലും അത് ആവർത്തിച്ചു. ‘ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു മതം’ എന്നതാണ് സംഘപരിവാർ അജൻഡ. സംസ്ഥാനങ്ങളെ പാപ്പരീകരിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]