ചെന്നൈ: ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നു. ശ്രീലങ്കയില്‍ നിന്നും രാമേശ്വരത്ത് 21 അഭയാര്‍ഥികള്‍ കൂടി എത്തി. ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞദിവസം ഫൈബര്‍ ബോട്ടില്‍ ഒരു കുടംബത്തിലെ നാല് പേര് രാമേശ്വരത്ത് എത്തിയിരുന്നു.
ഇവരെ മണ്ഡപം അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കൊടുംപട്ടിണിയും അവശ്യവസ്തുക്കളുടെ താങ്ങാനാവാത്ത വിലയുമാണ് ശ്രീലങ്കയില്‍ നിന്ന് ആളുകളെ പുറത്തേക്ക് പോവാന്‍ പ്രേരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]