

മക്കള്‍ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ മരിച്ച അന്നകുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടത്തി ; ജില്ലാ ഭരണകൂടവും പൊലീസും നാട്ടുകാരും ചടങ്ങുകള്‍ക്ക് നേത്യത്വം നൽകി ; സംരക്ഷിക്കുന്നില്‍ വീഴ്ച വരുത്തിയ മക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ്
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കിയിലെ കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മൃതദേഹം സംസ്ക്കരിച്ചു.
ജില്ലാ ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന മൈലക്കല്‍ അന്നക്കുട്ടി മാത്യുവാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പൊലീസ് ഇടപെട്ടാണ് ആശുപത്രിയിലാക്കിയത്. കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനെയും പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകള്‍ സിജിയെയും രേഖാമൂലം വിവരം അറിയിച്ചെങ്കിലും ഏറ്റടുക്കാൻ തയ്യാറായില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ട് നാലു മണിയോടെ മൃതദേഹം കുമളിയിലെത്തിച്ചു.
പഞ്ചായത്ത് പൊതുവേദിയില്‍ പൊതു ദർശനത്തിനു ശേഷം അട്ടപ്പള്ളം സെൻറ് തോമസ് ഫൊറോൻ പള്ളിയിലെത്തിച്ച് അന്ത്യ കർമ്മങ്ങള്‍ നടത്തി. പള്ളിയിലെ ചടങ്ങുകള്‍ക്ക് മകൻ സജിമോൻ കാഴ്ചക്കാരനായി എത്തിയെങ്കിലും മകള്‍ സിജി ഇവിടെയുമെത്തിയില്ല. ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടർ ഷീബ ജോർജും സബ് കളക്ടർ അരുണ്‍ എസ് നായരും റീത്ത് സമർപ്പിച്ചു. അന്നക്കുട്ടിയെ സംരക്ഷിക്കുന്നില്‍ വീഴ്ച വരുത്തിയ മക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]