
കൊച്ചി: മലയാളികളുടെ കണ്മുന്നിൽ വളർന്ന കലാകാരിയാണ് മാളവിക കൃഷ്ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ മാളവിക പിന്നീട് നടിയായും അവതാരകയായുമെല്ലാം തിളങ്ങുകയായിരുന്നു. ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് ഒട്ടനവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായി മാളവികയെത്തി. അതിനിടെ അവതാരകയായും കയ്യടി നേടി.
എന്നാൽ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് മാളവികയിലെ അഭിനേത്രിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. നായിക നായകനിലൂടെ തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിക്കാനും മാളവികയ്ക്ക് സാധിച്ചു. അതിനുമുൻപ് ചില പരമ്പരകളിലും മാളവിക അഭിനയിച്ചിരുന്നു. നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം മാളവിക പങ്കുവയ്ക്കാറുണ്ട്. നായിക നായകനിലൂടെ ശ്രദ്ധേയനായ തേജസുമായുള്ള താരത്തിന്റെ കല്യാണവും ആരാധകർ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ മാളവിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. നിങ്ങളൊരു ദൂര ബന്ധത്തിലാണെങ്കിൽ എന്ന ടാഗോഡ് കൂടിയാണ് വീഡിയോ. ദൂരയുള്ള ഭർത്താവിനോട് നിങ്ങളുടെ ഒരു ദിവസം വിവരിക്കുന്നത് ഇങ്ങനെയായിരിക്കും എന്ന ക്യാപ്ഷനും മനോഹരമായ വീഡിയോയ്ക്ക് മാളവിക നൽകുന്നു. അടിപൊളി സാരിയിൽ മനോഹരമായ സ്ഥലത്തുന്നു ഫോൺ ചെയ്യുന്നതാണ് വീഡിയോയിൽ. കാര്യങ്ങൾ വിശദീകരിക്കുന്നതും, പരിഭവം കാണിക്കുന്നതും, പറയുന്ന കാര്യങ്ങൾ മൂളി കേൾക്കുന്നതുമെല്ലാം മാളവിക വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സത്യമാണെന്ന് പലരും കമന്റിലൂടെ അഭിപ്രായപ്പെടുന്നുമുണ്ട്.
തേജസ് അഭിനയ മോഹം വിട്ട് മെർച്ചന്റ് നേവിയിൽ ജോലി ചെയ്യുകയാണ്. ജോലിയുടെ ഭാഗമായി കപ്പലിലാണ് തേജസ് ഇപ്പോൾ. ഏതാനും മാസങ്ങൾക്ക് ശേഷമേ തേജസ് മടങ്ങിയെത്തുകയുള്ളൂ.
Last Updated Jan 20, 2024, 9:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]