

ആലപ്പുഴയില്‍ ബിജെപി നേതാവും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
കായംകുളം : കായംകുളത്ത് ബിജെപി പ്രാദശിക നേതാവിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധനിയില്‍ പി കെ സജി, ഭാര്യ ബിനു എന്നിവരാണ് മരിച്ചത്.സജിയുടെ കൈയില്‍ കത്തിയും ഭാര്യ ബിനുവിന്റെ ദേഹത്ത് വെട്ടേറ്റ മുറിവുകളും കണ്ടെത്തി. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.ഭാര്യയുടെ മൃതദേഹം വീടിന്റെ മുകളിലത്തെ മുറിയിലും സജിയുടെ മൃതദേഹം താഴത്തെ മുറിയിലും ആയിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മരിച്ചതാണ് എന്നാണ് സംശയം. ഇവരുടെ ഏക മകൻ പഠനാവശ്യത്തിനായി കോയംമ്ബത്തൂരിലാണ്. അച്ഛനെയും അമ്മയേയും മൊബൈല്‍ ഫോണില്‍ പലതവണ വിളിച്ചിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന് മകൻ അയലത്തുള്ളവരാണ് വിവരം പറഞ്ഞു. അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ ദമ്ബതികളുടെ മൃതദേഹം കണ്ടത്. മകന് എഴുതിയ കത്തും മുറിയില്‍ നിന്ന് കണ്ടെത്തി. കുടുംബ പ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. ഫോറൻസിക് വിദഗ്ധരുടെ ഉള്‍പ്പടെ പരിശോധന പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് അയക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]