
ഹൈദരബാദ്- പാകിസ്ഥാന് ക്രിക്കറ്റ് താരം ശുഐ മാലിക്കില്‍നിന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന് മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനുള്ള അവകാശമായ ഖുല്‍അ് പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിലൂടെ ഭാര്യക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് പുരുഷനെ ഒഴിവാക്കാന്‍ അനുമതി നല്‍കുന്നതാണ് ഇസ്ലാമിക നിയമത്തിലെ ഖുല്‍അ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാനിയ വിവാഹമോചനം നേടിയതായി ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്. നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇരവരും സ്ഥിരകീരിച്ചിരുന്നില്ല.
പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചതായി ശുഐബ് മാലിക്ക് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ശുഐബ്- സാനിയ ദമ്പതികള്‍ക്ക് അഞ്ച് വയസ്സായ ഒരു മകനുണ്ട്. സാനിയക്കൊപ്പമാണ് മകന് താമസിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. 20 വര്‍ഷത്തെ കരിയറില്‍ നിരവധി നേട്ടങ്ങള്‍ സാനിയ സ്വന്തമാക്കിയിരുന്നു. 2010 ഏപ്രിലില്‍ സാനിയയുടെ നാടായ ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ദുബായിലേക്ക് താമസം മാറി.
പാകിസ്ഥാന് ചലച്ചിത്ര രംഗത്തെ പ്രമുഖ നടിയാണ് സന ജാവേദ്. കോവിഡ് കാലത്ത് സന ഗായകനും നടനുമായ ഉമൈര്‍ ജയ്സ്വളിനെ വിവാഹം കഴിച്ചിരുന്നെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോള്‍ വിവാഹമോചനം നേടിയിരുന്നു.