കണ്ണൂർ> നന്ദിഗ്രാമിലും സിംഗൂരിലും വികസനപദ്ധതികൾ കൊണ്ടുവരുന്നതിന് എതിരെ നുണബോംബുകൾ വർഷിച്ച ചരിത്രം ഓർമിപ്പിച്ച് പശ്ചിമ ബംഗാളിലെ ഇടതുപക്ഷ മാധ്യമപ്രവർത്തകർ. കേരളത്തിൽ മാധ്യമകൂട്ടായ്മ സിൽവർലൈൻവിരുദ്ധ സഖ്യം രൂപീകരിച്ച് തെറ്റിദ്ധാരണ പരത്തുമ്പോൾ അത് തുറന്നുകാട്ടണമെന്ന് അവർ പറഞ്ഞു. ‘ഏറ്റവും പ്രചാരമുള്ള പത്രങ്ങളാണ് വലിയ നുണകൾ പ്രചരിപ്പിച്ചത്. ആ മാധ്യമങ്ങളിലേതടക്കം പത്രപ്രവർത്തകർ കള്ളപ്രചാരണം നടത്തിയിരുന്നുവെന്ന് സ്വകാര്യമായെങ്കിലും ഇപ്പോൾ സമ്മതിക്കുന്നു’–- ഗണശക്തി എഡിറ്റർ ദേബാശിശ് ചക്രവർത്തി പറഞ്ഞു.
‘സ്ഥലമെടുത്താൽ നഷ്ടപരിഹാരം നൽകില്ലെന്നും ഭീകര പരിസ്ഥിതിപ്രശ്നം ഉണ്ടാകുമെന്നുമായിരുന്നു ആദ്യത്തെ വ്യാജവാർത്ത. അത് രൂക്ഷമായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ സ്ഥലങ്ങൾ സന്ദർശിച്ച് എല്ലാവരെയും സത്യാവസ്ഥ ബോധ്യപ്പെടുത്തി. അതോടെ പദ്ധതി നേരിട്ട് ബാധിക്കുന്നവരുടെ പ്രതിഷേധം ഒതുങ്ങി. പിന്നീട് പുറമെനിന്ന് ആളുകളെ കൊണ്ടുവന്ന് അക്രമസമരം നടത്തി. പൊലീസിനെ ആക്രമിച്ചു. പുറമെനിന്ന് എത്തി ആക്രമണം നടത്തിയവർക്ക് വെടിയേറ്റു.
ആ വെടിവയ്പിന്റെ പേരിലായി മാധ്യമപ്രചാരണം. പൊലീസും സിപിഐ എം പ്രവർത്തകരും ചേർന്ന് അനവധിപേരെ കൊന്ന് മൃതദേഹങ്ങൾ പുഴയിലൊഴുക്കിയെന്നും സ്ത്രീകളുടെ അവയവങ്ങൾ മുറിച്ചുകളഞ്ഞെന്നും കള്ളക്കഥ മെനഞ്ഞു. അതേറ്റെടുത്ത് തൃണമൂൽ വ്യാപക ആക്രമണം അഴിച്ചുവിട്ടു’–- ദേബാശിശ് ചക്രവർത്തി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]