
തിരുവനന്തപുരം: എക്സാലോജിക്ക് – സിഎംആർഎൽ വിവാദ ഇടപാടില്‍ എറണാകുളം ആർഒസി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. എക്സാലോജിക് മുഖ്യമന്ത്രിയുടെ മകളുടെ ഷെൽ കമ്പനിയാണോ എന്ന് പരിശോധിക്കണമെന്ന് എറണാകുളം ആർഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യങ്ങൾക്ക് സിഎംആർഎൽ നൽകിയ മറുപടികൾ അവ്യക്തമാണ്. എക്സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കണം. കെഎസ്ഐഡിസിയുടെ കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നും എറണാകുളം ആർഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക അന്വേഷണ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
സിഎംആർഎല്ലിൽ നിന്നും 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വന്നതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. എക്സാലോജിക്കിന് സോഫ്റ്റ്വെയര് സർവീസിനെന്ന പേരിൽ പ്രതിമാനം മൂന്ന് ലക്ഷം രൂപ കിട്ടിയതിന് പുറമേ, വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിലാണ് ആർഒസി സംശയം ഉന്നയിച്ചത്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ബെംഗളൂരു ആർഒസിയുടെ ചോദ്യം. എന്നാല്‍, ആർഒസിയുടെ ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]