തിരുവനന്തപുരം> കെ വി തോമസിനെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കത്തയച്ചു. പാർടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തത് പാർടി വിരുദ്ധ നടപടിയാണെന്നും കടുത്ത നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കെ വി തോമസ് സെമിനാറിൽ പങ്കെടുത്തത് മുൻകൂട്ടിയുള്ള തിരക്കഥ അനുസരിച്ചാണ്. കഴിഞ്ഞ ഒരു വർഷമായി നിരവധി സിപിഐ എം നേതാക്കളുമായി അദ്ദേഹം ചർച്ചയിലായിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. അതേസമയം, സെമിനാറിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് ശശി തരൂർ എംപി പറഞ്ഞു. സോണിയ ഗാന്ധി വിലക്കിയതിനാൽ പങ്കെടുത്തില്ല. കെ വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]