തിരുവനന്തപുരം> സംസ്ഥാനത്ത് ബുധനാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാനും 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
കേരളാതീരത്ത് -50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന് പോകരുത്. മീൻപിടിത്തത്തിലേർപ്പെട്ടിരിക്കുന്നവർ കർണാടക, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മാറണം. തമിഴ്നാട് തീരം, കന്യാകുമാരി തീരം, മാന്നാർ കടലിടുക്ക് എന്നിവിടങ്ങളിലും മീൻപിടിത്തത്തിന് പോകരുത്. കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തടസ്സമില്ല.
മാർച്ച് ഒന്നു മുതൽ ലഭിച്ചത് 81 ശതമാനം അധികമഴ
ശനിയാഴ്ച രാവിലെ വരെ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ഈ വർഷത്തെ ഏറ്റവും കൂടിയ മഴ. ശരാശരി 25.4 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. പത്തനംതിട്ട കുരുടാമണ്ണിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്–- 151.6 മി.മീ. മാർച്ച് ഒന്നുമുതൽ ശനിവരെ സംസ്ഥാനത്ത് 81 ശതമാനം അധികമഴ ലഭിച്ചു. 59 മി.മീ ലഭിക്കേണ്ടിടത്ത് 106.6 മി.മീ. തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലയിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]