
കണ്‍തടങ്ങളിലെ കറുത്തപാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരാം. ഉറക്കമില്ലായ്മ, സ്ട്രെസ്, നിര്‍ജ്ജലീകരണം, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്. അതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിച്ചാല്‍ തന്നെ ഡാര്‍ക്ക് സര്‍ക്കിള്‍സിനെ തടയാന്‍ കഴിയും.
കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്തടങ്ങളില് വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
രണ്ട്…
ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്തടങ്ങളില് വയ്ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്…
ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്തടത്തില് പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
നാല്…
കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാൻ കോഫി കൊണ്ടുള്ള പാക്ക് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
അഞ്ച്…
കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്.
Last Updated Jan 19, 2024, 7:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]