
കോട്ടയം – ട്രെയിനിൽ മറന്നുവെച്ച കണ്ണടയെടുക്കാൻ തിരിച്ചുകയറിയ വിദ്യാർത്ഥി ഇറങ്ങുന്നതിനിടെ വീണു മരിച്ചു. കോട്ടയം പുതുപ്പള്ളിയിലെ അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി(25)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ദാരുണമായ സംഭവമുണ്ടായത്. .
പുനെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്ന ദീപക് കോഴ്സ് പൂർത്തിയാക്കി ഏറെ നാളത്തെ സന്തോഷവുമായി വീട്ടിലേക്കുള്ള മടക്കത്തിനിടെ സ്വന്തം സ്റ്റേഷനിൽ വച്ചാണ് അപകടത്തിൽ പെട്ടത്. പുണെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവെച്ച കണ്ണട തിരിച്ചെടുക്കാൻ വീണ്ടും ട്രെയിനിൽ കയറിയതായിരുന്നു. കണ്ണട എടുത്തശേഷം തിരികെ ഇറങ്ങുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ഉടനെ ചാടിയിറങ്ങിയപ്പോൾ വീണ് ട്രെയിനിന്റെ അടിയിൽ പെടുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കി-സോളി ദമ്പതികളുടെ മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വായിക്കുക….