മിയാമി: വാക്കുതര്‍ക്കത്തിനൊടുവില്‍ കാമുകനെ വധിച്ച മാദക സുന്ദരിയായ മോഡല്‍ കോട്നി ക്ലെന്നി അറസ്റ്റില്‍. ഏപ്രില്‍ മൂന്നിനാണ് ക്ലെന്നി കാമുകനായ ക്രിസ്റ്റ്യന്‍ ഒബുംസെലിയെ കുത്തിയത്. ഒബുംസെലി പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.
രക്തം പുരണ്ട ബ്രാ ധരിച്ച് ക്ലെന്നി മിയാമിയിലെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നില്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അയല്‍വാസിയാണ് ഈ വീഡിയോ പകര്‍ത്തിയത്. ക്ലെന്നിയും ഒബുംസെലിയും തമ്മിലെ ബന്ധം വഷളായിരുന്നതായി അയല്‍വാസികളില്‍ ചിലര്‍ പറയുന്നു. തോളിനേറ്റ കുത്താണ് ഒബുംസെലിയുടെ ജീവനെടുത്തത്. സംഭവത്തിന് ഒരാഴ്ചയ്ക്കു മുന്‍പ് ഒബുംസെലി ക്ലെന്നിയെ തല്ലുന്നത് കണ്ടതായും ചിലര്‍ മൊഴിനല്‍കിയിട്ടുണ്ട്.
എന്നാല്‍ ഒബുംസെലി അല്ല ക്ലെന്നിയാണ് പ്രശ്നക്കാരി എന്നു പറയുന്നവരും കുറവല്ല. പൊലീസ് കസ്റ്റഡിയിലുള്ള ക്ലെന്നി പലതവണ ആത്മഹത്യാ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സ നല്‍കുകയാണ് അന്വേഷണ സംഘം ഇപ്പോള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]