
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അൽകോബാർ- സാംസ്കാരിക ദേശീയതയുടെ ചിഹ്നങ്ങളെ വാരിപ്പുണരാൻ മത്സരിച്ചു കൊണ്ടിരിക്കുന്ന മതേതര പാർട്ടികളും കലാ സാംസ്കാരിക പ്രവർത്തകരും സംഘ്പരിവാറിന്റെ ചതിക്കുഴിയിൽ വീഴരുതെന്ന് പ്രവാസി വെൽഫെയർ കോഴിക്കോട്, വയനാട് മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ആരാധനാലയങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് യഥാർഥ വിശ്വാസികൾ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇല്യാസ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജാതി സെൻസസ് വിഷയത്തിൽ കേന്ദ്ര കമ്മിറ്റി അംഗം മുഹ്സിൻ ആറ്റാശ്ശേരി സംസാരിച്ചു. പ്രൊവിൻസ് കമ്മിറ്റി അംഗം ജമാൽ കൊടിയത്തൂർ, റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.എം. സാബിഖ്, അസ് ലം ഓമശ്ശേരി, മുഹമ്മദ് സലീം, റാസി ചേന്ദമംഗല്ലൂർ എന്നിവർ അൽകോബാർ പ്രവാസി വെൽഫെയർ കോഴിക്കോട്, വയനാട് മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.ടി ഷജീർ സ്വാഗതം പറഞ്ഞു.