പാറ്റ്ന: അറുപത് അടി നീളമുള്ള സ്റ്റീൽ പാലം കവർച്ച ചെയ്ത് മോഷ്ടാക്കൾ. നാളുകളായി ഉപയോഗിക്കാതിരുന്ന സ്റ്റീൽ പാലമാണ് കള്ളൻമാർ കൊണ്ടുപോയത്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ നസ്റിഗഞ്ചിലാണ് സംഭവം. 1972ൽ അര കനാലിന് മുകളിലൂടെ നിർമിച്ച പാലമായിരുന്നു പട്ടാപ്പകൽ മോഷണം പോയത്.
ഒറ്റയടിക്ക് കേൾക്കുമ്പോൾ അവിശ്വസനീയമാണെന്ന് തോന്നാമെങ്കിലും സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. അറുപത് അടി നീളവും 12 അടി ഉയരവും 500 ടൺ ഭാരവുമുള്ള സ്റ്റീൽ പാലമാണ് അതിവിദഗ്ധമായി മോഷ്ടാക്കൾ അടിച്ചുമാറ്റിയത്.
ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയാണ് മോഷണസംഘം പാലം ഇളക്കിയെടുത്തത്. ജെസിബിയും ഗ്യാസ് കട്ടറുമായി എത്തിയ കള്ളന്മാരെ കണ്ടപ്പോൾ സർക്കാർ ഉദ്യോഗസ്ഥരാണെന്ന് ഗ്രാമവാസികളും തെറ്റിദ്ധരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയർ അർഷാദ് കമൽ ഷംഷി അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തി സംഭവം ആദ്യം വ്യാജമാണെന്നാണ് പലരും കരുതിയത്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ തന്നെ സ്ഥിരീകരിച്ച് രംഗത്തെത്തിയതോടെ വാർത്ത സ്ഥിരീകരിക്കപ്പെട്ടു. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ ലോക്കൽ ട്രെയിനിൽ ആളുകളോടൊപ്പം കഴുത സഞ്ചരിച്ച സംഭവവുമായി കൂട്ടിക്കെട്ടിയാണ് പാലം മോഷ്ടിക്കപ്പെട്ടതിനെ സോഷ്യൽ മീഡിയ വരവേറ്റത്.
The post പട്ടാപ്പകൽ 60 അടി നീളമുള്ള സ്റ്റീൽ പാലം അടിച്ചുമാറ്റി കള്ളൻമാർ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]