
ദാവോസ് – വീമ്പിളക്കുന്നതു പോലെ ഇസ്രായിലിനെ ആക്രമിക്കാന്‍ ഇറാന് കഴിയില്ലെന്ന് ഇറാഖ് വിദേശ മന്ത്രി ഫുവാദ് ഹുസൈന് പറഞ്ഞു. ഇറാഖിലെ ഇര്‍ബീലില്‍ ഇറാന് നടത്തിയ ആക്രമണം അപലപനീയമാണ്. സംഭവത്തില്‍ ഇറാനെതിരെ യു.എന്‍ രക്ഷാ സമിതിക്ക് ഇറാഖ് പരാതി നല്‍കിയിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷങ്ങള്‍ മൂര്ഛിപ്പിക്കുന്നതിലൂടെ ആഭ്യന്തര പ്രശ്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഇറാന് ശ്രമിക്കുന്നത്.
തിങ്കളാഴ്ച രാത്രി ഇര്‍ബീലില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ നാലു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇറാന് ആക്രമണത്തോട് പ്രതികരിക്കാന്‍ രാഷ്ട്രീയ, നയതന്ത്ര നടപടികള്‍ ഇറാഖ് സ്വീകരിച്ചിട്ടുണ്ട്. ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് ഇറാഖില്‍ സാന്നിധ്യമുണ്ടെന്ന ഇറാന്റെ വാദങ്ങള്‍ ഇറാഖ് വിദേശ മന്ത്രി നിഷേധിച്ചു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചതിനാലാണ് കുര്‍ദിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഇര്‍ബീലില്‍ ഇറാന് ആക്രമണം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രശസ്തനായ കുര്‍ദി, ഇറാഖി വ്യവസായിയുടെ വീടിനു നേരെയാണ് ഇറാന് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീട്ടുടമയും മകളും കൊല്ലപ്പെട്ടു. ഭാര്യക്കം മറ്റൊരു മകള്‍ക്കും പരിക്കേറ്റു. മൊസ്യൂളില്‍ നിന്ന് വ്യവസായിയുടെ വീട്ടിലെത്തിയ ഇറാഖി അതിഥിയും കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ഫിലിപ്പിനോ വേലക്കാരിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റു മൂന്നു ഫിലിപ്പിനോ വേലക്കാരികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ വ്യവസായിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. മൊസാദ് കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന ഇറാന്റെ വാദം പൂര്‍ണമായും തെറ്റാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ പരാജയം മൂലം സ്വന്തം രാജ്യത്തുണ്ടാകുന്ന ഭീകരാക്രമങ്ങള്‍ക്കും വധങ്ങള്‍ക്കും ഇറാനികള്‍ മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തുന്നത്. ഇത്തരം പ്രശ്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് ഇറാന് ശ്രമിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് മറ്റൊരു ഇറാഖി, കുര്‍ദി വ്യവസായിയുടെ വീടിനു നേരെ ഇറാന് 12 മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. അന്ന് അന്വേഷണ സംഘത്തിനൊപ്പം ഇറാഖ് സംഘം ഇറാനിലേക്ക് പോയി വ്യവസായിയുടെ കുടുംബം താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മൊസാദിന്റെ ആസ്ഥാനത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇറാനികള്‍ വാദിച്ചു. ഇത് തെറ്റാണെന്ന് അവര്‍ക്കു തന്നെ പൂര്‍ണമായും അറിയാമായിരുന്നു. ഇറാനിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജന വികാരം തണുപ്പിക്കാന്‍ വേണ്ടിയാണ് ഇറാഖില്‍ മൊസാദ് ആസ്ഥാനത്തിനു നേരെ ആക്രമണം നടത്തിയെന്ന് അവര്‍ പ്രചരിപ്പിച്ചത്.
ഇസ്രായിലുമായി ഏറ്റുമുട്ടാന്‍ ഇറാന് സാധിക്കില്ല. സിറിയയിലും ലെബനോനില്‍ ഇസ്രായില്‍ അതിര്‍ത്തിയിലും ഇറാന് സാന്നിധ്യമുണ്ടെങ്കിലും അവര്‍ക്കതിന് കഴിയില്ല. ഇസ്രായിലിനെ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കതിന് സാധിക്കും. സിറിയയിലും ദക്ഷിണ ലെബനോനിലും ഇറാന് സൈനികരുണ്ട്. വേണമെന്നുണ്ടെങ്കില്‍ സ്വന്തം രാജ്യത്തു നിന്ന് ഇസ്രായിലിനു നേരെ മിസൈല്‍ ആക്രമണം നടത്താനും ഇറാന് സാധിക്കും.
ഇറാഖ് ഇറാന്റെ അയല്‍ രാജ്യവും സൗഹൃദ രാജ്യവുമാണ്. ഇറാഖും ഇറാനും തമ്മില്‍ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും മതപരമായും സാംസ്കാരികമായും സാമ്പത്തികമായും വലിയ ബന്ധങ്ങളുണ്ട്. ഇറാനും അറബ് രാജ്യങ്ങളും തമ്മില്‍ വഷളായ ബന്ധങ്ങള്‍ തങ്ങളാണ് വിളക്കിച്ചേര്‍ത്തത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഇറാഖ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാഖ് ഇറാന്റെ സഖ്യരാജ്യമാണ്. ഇര്‍ബീല്‍ ആക്രമണത്തിന് ഉത്തരവിട്ടവര്‍ ഇറാഖുമായുള്ള ബന്ധത്തില്‍ തങ്ങള്‍ തന്ത്രപരമായ പിഴവാണ് വരുത്തിയതെന്ന് പിന്നീട് മനസ്സിലാക്കുമെന്നാണ് താന്‍ കരുതുന്നത്.
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്താനാണ് ഇറാഖ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്ക സന്നദ്ധമാണ്. നിലവില്‍ ഇറാഖില്‍ 2,500 ഓളം അമേരിക്കന്‍ സൈനികരാണുള്ളത്. സൗദി, ഇറാഖ് ബന്ധങ്ങള്‍ ഏറ്റവും മികച്ച നിലയിലാണ്. സൗദി അറേബ്യയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇറാഖിലേക്ക് വന്‍തോതില്‍ സൗദി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഇറാഖ് ആഗ്രഹിക്കുന്നതായും വിദേശ മന്ത്രി പറഞ്ഞു.