
ഷെയിൻ നിഗവും മഹിമ നമ്പ്യാരും പ്രധാന വേഷത്തിലെത്തുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. വൻ വിജയം നേടിയ ആർ.ഡി.എക്സിന് ശേഷം ഷെയിനും മഹിമയും വീണ്ടും പ്രണയ ജോഡികളാകുന്ന ചിത്രം കൂടിയാണിത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്ര തോമസ്സും വിൽസൺ തോമസ്സും നിർമ്മിക്കുന്ന ചിത്രം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ചിത്രത്തിലെ ‘ഏദൻ പൂവേ’ എന്നുതുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സിബി, ശോശ എന്നീ കഥാപാത്രങ്ങളായാണ് ഷെയിനും മഹിമയും ചിത്രത്തിലെത്തുന്നത്.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ രണ്ട് കുടുംബങ്ങളിൽ അരങ്ങേറുന്ന വ്യത്യസ്ഥമായ പ്രണയത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.ബാല്യകാല സുഹൃത്തുക്കളായ ഇവർ ഒരു ഘട്ടത്തിൽ തങ്ങളുടെ പ്രണയം തിരിച്ചറിയുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാബുരാജ്, രൺജി പണിക്കർ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമാ സെബാസ്റ്റ്യൻ, രമ്യാ സുവി, മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കൈലാസ് മേനോൻ്റേതാണ് സംഗീതം. ഛായാഗ്രഹണം – ലുക്ക് ജോസ്, എഡിറ്റിങ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം -അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ -ദിപിൽദേവ്, ക്രിയേറ്റീവ് ഹെഡ്- ഗോപികാ റാണി, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി. ജെ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഫെബ്രുവരി മധ്യത്തിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ -വാഴൂർ ജോസ്.